12:24pm 11 November 2026
NEWS
സാമൂഹിക പ്രതിബദ്ധതയാണ് സാനുമാഷിന്റെ മുഖമുദ്ര പി എസ് ശ്രീകല
29/09/2025  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാമൂഹിക പ്രതിബദ്ധതയാണ് സാനുമാഷിന്റെ മുഖമുദ്ര  പി എസ് ശ്രീകല
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സാഹിത്യ വേദിയും സംഘടിപ്പിച്ച നിത്യ വിസ്മയ  സാനു, കേരള നോളേഡ്ജ് മിഷൻ ഡയറക്ടർ പി എസ് ശ്രീല മുഖ്യപ്രഭാഷണം നടത്തുന്നു. രഞ്ജിത്ത് സാനു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, തനുജ ഭട്ടതിരി എന്നിവർ സമീപം.

കൊച്ചി : സാനു മാഷിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് പൊതുവിടങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ താല്പര്യം ഉളവാക്കിയിരുന്നതെന്ന്  കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീ കല   അഭിപ്രായപ്പെട്ടു. എവിടെയും യാത്ര ചെയ്തു പ്രസംഗിക്കുവാൻ അദ്ദേഹത്തിന്റെ അവസന നാളുകളിൽ പോലും തയ്യാറായിരുന്നു. രാഷ്ട്രീയക്കാരനായി അറിയപ്പെടാനല്ല, ഒരു എഴുത്തുകാരൻ ആയിട്ടാണ് താല്പര്യം ഉണ്ടായിരുന്നത്. ആരെയും വേദനിപ്പിക്കുന്ന തരത്തിൽ വിമർശിക്കുവാനോ സംസാരിക്കുവാനോ മാഷ് തയ്യാറായിരുന്നില്ല. മാനുഷികതയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്. മനുഷ്യത്വം ഇല്ലെങ്കിൽ മനുഷ്യൻ അല്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് സാനു മാഷ്. സാനു മാഷ് ഏവർക്കും വിസ്മയമായിരുന്നുവെന്ന് പി. എസ് ശ്രീകല ചൂണ്ടികാട്ടി.ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സാഹിത്യ വേദിയും സംഘടിപ്പിച്ച "നിത്യവിസ്മയ സാനു" ,  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പി എസ് ശ്രീകല.  ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. ലളിതാംബിക അന്തർജനം  സെന്റർ ഡയറക്ടർ തനൂജ ഭട്ടതിരി, ജയശ്രീ ശങ്കർ, ഫൗസിയ കളപ്പാട്ട്, രഞ്ജിത്ത് സാനു, അനാമിക സജീവ്, സിന്ധു സൂസൻ വർഗീസ്, ഡോ. രേണു പുത്തൂർ, കെ സരസ്വതിയമ്മ,നിജു ആൻ ഫിലിപ്പ്, സീജ ജിതേഷ്  മീരബെൻ എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img